അഞ്ച് വയസുകാരിയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ: ഇയാൾ മുമ്പും സമാനരീതിയിലുള്ള പോക്‌സോ കേസിലെ പ്രതി

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: കിളികൊല്ലൂരിൽ അഞ്ച് വയസുകാരിയായ കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി പീഡിപ്പിച്ചയാൾ പോലീസിന്റെ പിടിയിലായി. തട്ടാർക്കോണം താഹമുക്കിൽ സജീനാ മൻസിലിൽ ബഷീർ മകൻ പരിപ്പ് സജീവ് എന്ന് വിളിക്കുത്ത സജീവ്(35) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ വായപൊത്തിപിടിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതവ് പീഡന വിവരം അംഗനവാടി ടീച്ചറെ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വഴി കിളികൊല്ലൂർ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ മുമ്പും സമാനരീതിയിൽ പോക്‌സോ കേസിൽ പ്രതിയാണ്, കൂടാതെ 2017ൽ കഞ്ചാവ് പിടികൂടിയതിന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്.

കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ സുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജയൻ സക്കറിയ, എ.എസ്.ഐ സന്തോഷ്, എസ്.സിപിഒ സജീലാ, സിപിഒ അജോ ജോസഫ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisment