New Update
/sathyam/media/post_attachments/nOMMJfK4W4nUiEW43gQ2.jpg)
കൊല്ലം: പൂയപ്പള്ളി ഓടാനാവട്ടം വൈറ്റിംഗ് ഷെഡിനു സമീപത്ത് വച്ച് കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു. തൃശൂർ പുന്നയൂർ മുറിയിൽ പെരിങ്ങാട്ടുവീട്ടിൽ സന്ദീപ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പുല്ലാനിക്കാട് പൂവണ പുത്തൻ വീട്ടിൽ ഗോപിനാഥൻപിള്ള മകൻ ഉണ്ണിമോനെയും കൂട്ടുകാരനായ സതീശനെയുമാണ് കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.
Advertisment
തുടർന്ന് പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉണ്ണിമോനെയും കൂട്ടുകാരനെയും ചിത്ത വിളിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് ആക്രമിച്ചതെന്ന് പോലീസ്. കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് ഇയാൾ വെട്ടി പരിക്കേൽപ്പിക്തുകുകയായിരുന്നു .പൂയപ്പള്ളി എസ്.ഐ അഭിലാഷ്, എ .എസ്.ഐ ബിജു , ചന്ദ്രകുമാർ ,രാജേഷ് സി.പി.ഓ മുരുകേഷ്, ബിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us