ശൂരനാട്ട് വിദ്യാർത്ഥിനിയെ കടന്നു പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

author-image
Charlie
New Update

publive-image

കൊല്ലം: ശൂരനാട് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞ് വിദ്യാർത്ഥിനിയുടെ കൈയിൽ കടന്നു പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ശൂരനാട് വടക്ക് പാറക്കടവ് ഇടപ്പനയം പുലിക്കുളം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷ് (29) ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ പോലീസ് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisment
Advertisment