ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/jGRlq3fwaSAhuWQLLppR.jpg)
കൊല്ലം: അഞ്ചൽ സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പങ്ങൾ വിൽപ്പന നടത്തിവന്നയാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ചെമ്മന്തൂർ ഷിബു ഭവനിൽ നെപ്പോളിയൻ മകൻ ഷിബു (44) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് അഞ്ചൽ ഈസ്റ്റ് സ്കൂളിന് സമീപത്തായി ആൾട്ടോ കാറിൽ നിരോധിച്ച പുകയില ഉല്പന്നങ്ങളുമായി വന്ന് കച്ചവടം നടത്തുന്നതിനിടയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
അഞ്ചൽ ഇൻസ്‌പെക്ടർ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സി.എം പ്രജീഷ് കുമാർ ,എസ്.ഐ സന്തോഷ് കുമാർ, എസ്.സി.പി.ഒ അനിൽകുമാർ , സി.പി.ഒ ദീപു, സി.പി.ഒ രജീഷ്, സി.പി.ഒ പ്രിൻസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us