/sathyam/media/post_attachments/3xaE9oCap3fDWe5UliFi.jpg)
കൊല്ലം: ശാസ്താംകോട്ട ഭരണിക്കാവ് ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. മൈനാഗപ്പള്ളി അഞ്ചുതുണ്ടിൽ വീട്ടിൽ അൻസാർ(46) ആണ് മരിച്ചത്. ജംഗ്ഷനിലെ പത്മാവതി ഹോസ്പിറ്റലിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. അൻസാറിന്റെ സ്കൂട്ടറിൽ മീൻ കയറ്റിവന്ന പിക് അപ് വാഹനം ഇടിക്കുകയായിരുന്നു.
മൈനാഗപള്ളിയിൽ അഞ്ചു തുണ്ടിൽ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.
ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലുംജീവൻ രക്ഷിക്കാനായില്ല.