കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട് കുറ്റ്യാടി കൈവേലിയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്. 30 വയസായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം.

Advertisment

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഓഗസ്റ്റ് 10നാണ് വിഷ്ണുവിനെ അവശനിലയില്‍ റോഡിന്‍ നിന്ന് കണ്ടെത്തിയത്, തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം റോഡില്‍ തള്ളുകയായിരുന്നു എന്ന് കണ്ടെത്തി. ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലാണ് മര്‍ദ്ദിച്ചത്. ഇയാളെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

Advertisment