കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ക്ഷമാപണം; കൊച്ചിയില്‍ മകളുമായി പുഴയില്‍ ചാടി യുവാവ്; തെരച്ചില്‍ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടി യുവാവിനും മകള്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നു. ആറ് വയസുള്ള മകളുമായാണ് ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) പുഴയില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രണ്ടാമത്തെ മകള്‍ ആര്യനന്ദയോടൊപ്പം എത്തിയ ലൈജു, സ്‌കൂട്ടര്‍ റോഡരികില്‍ വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്.

വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ രോഗബാധിതയായ അമ്മയെ കാണാന്‍ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലൈജു പുഴയില്‍ ചാടിയത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയമുണ്ട്.കുടുംബ വാട്‌സ്ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി പോസ്റ്റിട്ടതാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. വീടിനടുത്ത് സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു.

Advertisment