ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: ടൂറിസം കേന്ദ്രത്തിലെത്തിച്ച്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം തട്ടത്തുമല പൂജാഭവനില്‍ പങ്കജിനെയാണ് തിരുവനന്തപുരം വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

വിതുര സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി ഷെയര്‍ ചാറ്റ് വഴിയാണ് പങ്കജ് പരിചയപ്പെടുന്നത്. സൗഹൃദം ശക്തമായതോടെ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ ഇടയ്ക്കിടെ എത്തുമായിരുന്നു. മെയ് മാസത്തിലാണ് സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയെ പൊന്മുടി ഹില്‍ സ്റ്റേഷനില്‍ എത്തിച്ച്‌ പങ്കജ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്തപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പങ്കജിനെ നാട്ടുകാര്‍ തടഞ്ഞു വച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്

പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സി.ഐ എസ്.ശ്രീജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ നെടുങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു

Advertisment