ദുരനുഭാവങ്ങള്‍ പേറി മനാഫ് നാട്ടിലെത്തി.

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Sunday, December 8, 2019

ദമ്മാം മദീനത്തുൽ അമ്മാൽ എന്ന സ്ഥലത്ത് വര്ഷങ്ങളായി സൂപ്പർ മാർക്കറ്റ് നടത്തി യിരുന്ന തൃശൂർ ചേർപ്പ് സ്വദേശി മനാഫ് സ്പോൺസറുമായി ഉണ്ടായ പ്രശ്നത്തിൽ സൂപ്പർ മാർക്കറ്റ് പിടിച്ചെടുക്കുകയും ഹുറൂബ് ആക്കുകയും ചെയ്തിരുന്നു. നല്ല രീതി യിൽ ജീവിതം സ്വപ്നം കണ്ട മനാഫിനു ഇത് അഭിമാനത്തിനേറ്റ ക്ഷതമെന്ന നിലയിൽ ആരോടും പറയാതെ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും

അവസാനം എല്ലാം നഷ്ടപ്പെട്ട അദ്ദേഹത്തിൻറെ അവസ്ഥ തൃശ്ശൂർ നാട്ടു കൂട്ടത്തിന്റെ ശ്രദ്ധയിൽ വരുകയും തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്ണ്യ സാമൂഹ്യ പ്രവർ ത്തകനായ ഷാജി മതിലകത്തിന്റെ സഹായത്തോടെ മനാഫ് താമസിച്ചിരുന്ന റൂമിന്റെ സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിച്ചു അദ്ദേഹത്തിന് എക്സിറ്റ് അടിച്ചുകിട്ടുവാനു ള്ള മറ്റുകാര്യങ്ങളും ശരിയാക്കാൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരം റിയാദിലേക്കു പറഞ്ഞയക്കുകയായിരുന്നു.

അവിടെ നിന്നുംഎക്സിറ്റ് അടിക്കുവാനുള്ള കാര്യങ്ങൾ ചെയ്തു തീർത്തു തൃശ്ശൂർ നാട്ടുക്കൂട്ടം നൽകിയ ടിക്കറ്റിൽ  ഇന്ന് വെളുപ്പിന് 3 മണിക്കുള്ള നെടുമ്പാശ്ശേരിക്കുള്ള ഒമാൻ എയർ ലൈനിൽ അദ്ദേഹം നാട്ടിലേക്കുപോയി. തൃശ്ശൂർ നാട്ടുകൂട്ടം ജീവകാരു ണ്യവിഭാഗം കൺവീനർ ജോബിയുടെ നേതൃത്വത്തിൽ ഹമീദ് കണിച്ചാട്ടിൽ, ട്രെഷറർ വിജോ വിൻസൻറ്, സജിവ് യുണിറ്റി  തുടങ്ങിയവർ മനാഫിനെ യാത്രയാക്കി. തന്നെ സഹായിച്ച തൃശ്ശൂർ നാട്ടുകൂട്ടത്തിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ചു

×