മനാഫ് താനൂരിനു കിഴക്കന്‍ പ്രവിശ്യാ കെഎംസിസി യാത്രയയപ്പ് നല്‍കി.

New Update

ദമ്മാം: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മതസാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മനാഫ് താനൂരിനു കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രവര്‍ത്തക സമിതി യാത്രയയപ്പ് നല്‍കി.

Advertisment

publive-image

കെഎംസിസി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന മനാഫ് ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അമന്റിറ്റ് ഗ്രൂപ്പിന് കീഴിലുള്ള സദീപ് കമ്പനിയില്‍ ഉദ്യോഗസ്ഥ നായിരുന്നു. താനൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എടക്കടപ്പുറം മൊയ്തൂട്ടി ഹാജിയുടെ മകനായ മനാഫ് നിറ മരുതൂരിലാണ് താമസിക്കുന്നത്. പ്രവിശ്യാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സിപി ശരീഫ് കൈമാറി.

പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച യോഗം യു എ റഹീം ഉദ്ഘാടനം ചെയ്തു. സക്കീര്‍ അഹമ്മദ്, സുലൈമാന്‍ കൂലേരി, നാസര്‍ അണ്ടോണ, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ഹംസ തൃക്കടീരി, ഹമീദ് വടകര,അബ്ദുല്‍ അസീസ് എരുവാട്ടി,സിദ്ദീഖ് പാണ്ടിക ശാല,നൗഷാദ് തിരുവനന്തപുരം, ഹുസൈന്‍ വേങ്ങര,നാസര്‍ ചാലിയം, ബഷീര്‍ ബാഖവി, ഉസ്സന്‍ കുട്ടി,മുസ്തഫ കമാല്‍ കോതമംഗലം, അഫ്‌സല്‍ വടക്കേക്കാട്, റഹ്മാന്‍ കാരയാട്,സിറാജ് ആലുവ,മുഷ്താഖ് പേങ്ങാട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സിപി ശരീഫ് നന്ദിയും പറഞ്ഞു.

Advertisment