ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
Advertisment
മനാമ∙ സൗദിയിൽ നിന്നും കുടുംബ സമേതം ബഹ്റൈനിലെത്തിയ പ്രവാസി മലയാളി യുവാവ് ബോട്ടിങ്ങിനിടെ കടലിൽ മുങ്ങി മരിച്ചു. സൗദി അറേബ്യയിലെ അൽകോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടറായ കോട്ടയം സ്വദേശി മിഷാൽ തോമസ് (37) ആണ് മരിച്ചത്.
13 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് മിഷാല്‍ കടലിൽ ബോട്ടിങ്ങിനിറങ്ങിയത്. നീന്തലിനായി ബോട്ട് നിർത്തി കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങുകയായിരുന്നു. പക്ഷേ തിരികെ കയറാൻ സാധിച്ചില്ല.
മിഷാലിന്റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും ബഹ്റൈനിലുണ്ടായിരുന്നെങ്കിലും ബോട്ടിങ് സംഘത്തിൽ ഇവര്‍ ഉണ്ടായിരുന്നില്ല. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ പരിശോധനകൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ചതിനുശേഷം നാട്ടിലേക്കു കൊണ്ടുപോകും.