Advertisment

ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ബഹ്‌റൈൻ സ്‌കൂൾ ആൻഡ് കൊളിജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 26 മെഡലുകളോടെ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂളിലെ 42 കായിക താരങ്ങൾ മീറ്റിൽ വിവിധ തലങ്ങളിലെ ഇനങ്ങളിലായി പങ്കെടുത്താണ് ഈ നേട്ടം കൈവരിച്ചത്.

Advertisment

publive-image

35 ഓളം സ്‌കൂളുകളും സർവകലാശാലകളും മീറ്റിൽ പങ്കെടുത്തിരുന്നു. മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സ്കൂൾ 15 സ്വർണവും 6 വെള്ളിയും 5 വെങ്കലവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്‌പോർട്‌സ് രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ സ്‌കൂളിന് അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ, അത്‌ലറ്റിക് കോച്ച് എം.ഒ ബെന്നി, കായികാധ്യാപകർ എന്നിവരെയും അനുമോദിച്ചു. വിജയികൾ താഴെപ്പറയുന്നവരാണ്:

ഇന്റർമീഡിയറ്റ് പെൺകുട്ടികൾ:

1. ഐറിൻ ബിനോ (ഒമ്പതാം ക്ലാസ് ) -200 മീറ്റർ സ്വർണം, 4x100 മീറ്റർ റിലേ സ്വർണം

2. നെഹൽ റീന ബിജു (എട്ടാം ക്ലാസ്)-100 മീറ്റർ വെങ്കലം, ലോംഗ് ജംപ് വെങ്കലം, 4x100 മീറ്റർ റിലേ സ്വർണം

3. അഞ്ജിക അജയ് (എട്ടാം ക്ലാസ്)-ലോംഗ് ജംപ് വെള്ളി , 4x100 മീറ്റർ റിലേ സ്വർണം

4. പാർവതി സതീഷ് (നാലാം ക്ലാസ്) 4x100 മീറ്റർ റിലേ സ്വർണം

5. ആഗ്നസ് ചാക്കോ (ഒമ്പതാം ക്ലാസ്) 400 മീറ്റർ സ്വർണം, 4x400 മീറ്റർ റിലേ സ്വർണം

6. അവ്രിൽ ആന്റണി (എട്ടാം ക്ലാസ്) 400 മീറ്റർ വെങ്കലം, 4x400 മീറ്റർ റിലേ സ്വർണം

7. സ്വർണിത ജി (എട്ടാം ക്ലാസ്) 4x400 മീറ്റർ റിലേ സ്വർണം

8. അയ്ഷ നിയാസ് (എട്ടാം ക്ലാസ്) 4x400 മീറ്റർ റിലേ സ്വർണം

publive-image

ഇന്റർമീഡിയറ്റ് ആൺകുട്ടികൾ

1. ജെയ്ഡൻ ജോ (എട്ടാം ക്ലാസ്) 200 മീറ്റർ സ്വർണം, 4x100 മീറ്റർ റിലേ സ്വർണം

2. ദിനോവ് റോണി (എട്ടാം ക്ലാസ്) 100 മീറ്റർ വെള്ളി, 400 മീറ്റർ സ്വർണം, 4x100 മീറ്റർ റിലേ സ്വർണം

3. ജോഷ് മാത്യു (ഏഴാം ക്ലാസ്) 4x100 മീറ്റർ റിലേ സ്വർണം

4. അഹമ്മദ് ഫയാസ് (ഒമ്പതാം ക്ലാസ്) ലോംഗ് ജംപ് സ്വർണം, 4x100 മീറ്റർ റിലേ സ്വർണം

5. ഷാൻ ഹസൻ (എട്ടാം ക്ലാസ്) 4x400 മീറ്റർ റിലേ വെള്ളി

6. ധ്യാൻ തോമസ് (എട്ടാം ക്ലാസ്) 4x400 മീറ്റർ റിലേ വെള്ളി

7. മുഹമ്മദ് ഫസൽ (എട്ടാം ക്ലാസ്) 4x400 മീറ്റർ റിലേ വെള്ളി

8. ആശിഷ് സദാശിവ (ഒമ്പതാം ക്ലാസ്) 1500 മീറ്റർ സ്വർണം

9. രൺവീർ ചൗധരി (ഒമ്പതാം ക്ലാസ്) 400 മീറ്റർ വെങ്കലം, 4x400 മീറ്റർ റിലേ വെള്ളി

സെക്കൻഡറി പെൺകുട്ടികൾ

1. സാനിയ ഷാജി (പത്താം ക്ലാസ്)-ലോംഗ് ജമ്പ്-സ്വർണം, 400 മീറ്റർ വെള്ളി, 4x400 മീറ്റർ റിലേ സ്വർണം

2. ജാൻസി ടി.എം (ഒമ്പതാം ക്ലാസ്)- 4x400 മീറ്റർ റിലേ സ്വർണം

3. അഭിഷ സത്യൻ (എട്ടാം ക്ലാസ്) 4x400 മീറ്റർ റിലേ--സ്വർണം

4. ദർശന സുബ്രഹ്മണ്യൻ (ഒമ്പതാം ക്ലാസ്)- 4x400 മീറ്റർ റിലേ-സ്വർണം

5. ജയശ്രീ മുത്തമിഴ് (പന്ത്രണ്ടാം ക്ലാസ്)-4x100 മീറ്റർ റിലേ സ്വർണം

6. അബീഹ സുനു (എട്ടാം ക്ലാസ്)-4x100 മീറ്റർ റിലേ സ്വർണം

7. ടാനിയ ടിറ്റെസൺ (എട്ടാം ക്ലാസ്) 4x100 മീറ്റർ റിലേ സ്വർണം

8. അങ്കിത അജയ് (എട്ടാം ക്ലാസ്) 4x100 മീറ്റർ റിലേ -സ്വർണം

സെക്കൻഡറി ആൺകുട്ടികൾ

1. മുഹമ്മദ് ഹഫീസ് (പതിനൊന്നാം ക്ലാസ്) 400 മീറ്റർ വെള്ളി, 1500 മീറ്റർ വെള്ളി, 4x400 മീറ്റർ റിലേ സ്വർണം

2. വാൽഷ് സെക്വിറ (പന്ത്രണ്ടാം ക്ലാസ്) 400 മീറ്റർ വെങ്കലം, 4x400 മീറ്റർ റിലേ സ്വർണം

3. ജെറമിയ പെരേര (പതിനൊന്നാം ക്ലാസ്) 800 മീറ്റർ വെള്ളി, 4x400 മീറ്റർ റിലേ സ്വർണം

4. ആരോൺ വിജു (പത്താം ക്ലാസ്) 4x400 മീറ്റർ റിലേ സ്വർണം

5. റയ്യാൻ മുഹമ്മദ് (പത്താം ക്ലാസ്) 4x100 മീറ്റർ റിലേ വെള്ളി

6. രാജ് പാസ്ത (പന്ത്രണ്ടാം ക്ലാസ്) 200 മീറ്റർ വെങ്കലം, 4x100 മീറ്റർ റിലേ വെള്ളി

7. അബ്ദുത്തയ്യബ് (പന്ത്രണ്ടാം ക്ലാസ്) 4x100 മീറ്റർ റിലേ വെള്ളി

8. വൈഷ്ണവ് ബിജു (പതിനൊന്നാം ക്ലാസ്) 4x100 മീറ്റർ റിലേ വെള്ളി.

Advertisment