ഖത്തർ- ബഹ്‌റൈൻ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി  ബഹ്‌റൈൻ കിരീടാവകാശിയും ഖത്തർ അമീറും ടെലിഫോൺ സംഭാഷണം നടത്തി

New Update

മനാമ: ഖത്തർ- ബഹ്‌റൈൻ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി  ബഹ്‌റൈൻ കിരീടാവകാശിയും ഖത്തർ അമീറും ടെലിഫോൺ സംഭാഷണം നടത്തി.ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും തമ്മിലാണ് സംഭാഷണം നടന്നത്‌.

Advertisment

publive-image

ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധം ബഹ്‌റൈൻ കിരീടാവകാശി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ജി.സി.സിയുടെ ഐക്യവും മേഖലയുടെ സുരക്ഷിതത്വവും നിലനിർത്താനും പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായുള്ള ഹമദ് രാജാവിന്റെ ആശംസ കിരീടാവകാശി കൈമാറി.

Advertisment