Advertisment

ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗ് ദിനേശ് കുറ്റിയിൽ റേഡിയോ നാടക മത്സരം മാർച്ച്‌ 20 മുതൽ ആരംഭിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗ് ദിനേശ് കുറ്റിയിൽ റേഡിയോ നാടക മത്സരം (മാർച്ച്‌ 20)മുതൽ ആരംഭിക്കും. ബഹ്‌റൈൻ ഉൾപ്പെടെ ജി സി സി രാജ്യങ്ങളിൽ നിന്ന് 20നാടകങ്ങളാണ് ഈ മത്സരത്തിൽ പരിഗണിക്കപ്പെട്ടത്. അതിൽ 15നാടകങ്ങൾ മത്സരത്തിലേക്ക് പരിഗണിക്കപ്പെട്ടു.

Advertisment

publive-image

മാർച്ച്‌ 20ന് ഉൽഘാടന നാടകം ദിനേശ് കുറ്റിയിൽ എന്ന നടൻ തന്നെ അവതരിപ്പിച്ച 'ഓൾ ഈസ് വെൽ' എന്ന നാടകം ദിനേശനുള്ള സമർപ്പണമായി പ്രക്ഷേപണം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും ബഹ്‌റൈൻ സമയം രാത്രി 8മണിക്ക് പ്രതിദിനം ഒരു നാടകമാണ് പ്രക്ഷേപണം /സംപ്രേക്ഷണം ചെയ്യുക. കേരളത്തിൽ നിന്നുള്ള വിധികർത്താക്കൾ ആണ് നാടകം വിലയിരുത്തുന്നത്.

മീഡിയാ രംഗ് fb പേജിലും റേഡിയോ രംഗ് എഫ്ബി പേജിലും റേഡിയോ രംഗ് ഡിജിറ്റൽ ആപ്പിലും തത്സമയം നാടകം കേൾക്കാവുന്നതാണ്. ഉൽഘാടന ദിനത്തിൽ പ്രമുഖ നാടക, സിനിമാ പ്രവർത്തകരായ ജയാ മേനോൻ, പ്രകാശ് വടകര എന്നിവർ ദിനേശ് കുറ്റിയിൽ അനുസ്മരണം നടത്തും.

publive-image

നാടക മത്സരത്തിന്റെ അവതരണ ക്രമവും ബഹ്‌റൈൻ നാടകങ്ങളുടെ ഓഡിയോ കൈമാറ്റ ചടങ്ങും ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്നു

Advertisment