പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മണപ്പുറം ഫൗണ്ടേഷന്‍ വെന്റിലേറ്ററുകള്‍ നല്‍കി

New Update

publive-image

കണ്ണൂര്‍: ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്ററുകള്‍ നല്‍കി. കണ്ണൂര്‍ എം.പി കെ സുധാകരന്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറില്‍ നിന്നു വെന്റിലേറ്റര്‍ ഏറ്റുവാങ്ങി ആശുപത്രിക്ക് കൈമാറി. പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ സ്വാഗതം പറഞ്ഞു.

Advertisment

മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്് ഡി ദാസ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍, എന്നിവര്‍ സംസാരിച്ചു.

പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍ നന്ദി പറഞ്ഞു. മണപ്പുറം ചീഫ് പിആര്‍ഓ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പിആര്‍ഒ അഷറഫ് കെ എം, കെ സൂരജ്, ശോഭ സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

manappuram foundation
Advertisment