മണപ്പുറം അഖില കേരള പുരുഷ, വനിത ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, March 8, 2021

തൃശൂര്‍: മണപ്പുറം അഖില കേരള പുരുഷ, വനിത ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിച്ചു. ഞായറാഴ്ച്ച മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂളില്‍ നടന്ന ചലഞ്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

സ്‌ക്വാട്ട് ചലഞ്ച് പുരുഷ വിഭാഗത്തില്‍ അക്ഷയ സുകുമാരന്‍ പാവറട്ടിയും വനിത വിഭാഗത്തില്‍ അഞ്ജലി വി ഡി വലപ്പാടും ജേതാക്കളായി. പുരുഷ വിഭാഗം പുഷ് അപ്പില്‍ സഞ്ജയ് പ്രകാശ് പറവൂര്‍ ജേതാവായി. പുരുഷ വിഭാഗം ബര്‍പീസില്‍ ഹാഷിക്ക് ഷഹീര്‍ ഒരുമനയൂര്‍ ഒന്നാം സ്ഥാനം നേടി. വനിത വിഭാഗം പ്ലാങ്ക് മത്സരത്തില്‍ കാവ്യ എന്‍ ആര്‍ കാഞ്ഞാണിയും ഫീമെയില്‍ സിറ്റ് അപ്പ് ചലഞ്ചില്‍ ഫാത്തിമ പര്‍വീന്‍ വലപ്പാടും ജേതാക്കളായി.മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു.

കേരളത്തിനുവേണ്ടി ജൂനിയര്‍ നാഷണല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടിയ ശിവപ്രിയ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജലി വീഡി, കണ്ണൂരില്‍ നടന്ന സബ്ജൂനിയര്‍ കേരള പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നബീല്‍ വി ജെ, സംസ്ഥാനതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ നേട്ടങ്ങള്‍ കൈവരിച്ച മാഫിറ്റ് ബാഡ്മിന്റണ്‍ താരങ്ങളായ മിന്‍ഹാജ്, റോഷന്‍, അരുണ്‍ ദേവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പുഷ് അപ്പ് ഏഷ്യന്‍ റെക്കോര്‍ഡ് ഹോള്‍ഡര്‍ വിനു മോഹന്‍ മോട്ടിവേഷന്‍ സ്പീച്ച് നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ്ജ് ഡി ദാസ്, മണപ്പുറം അക്കാദമി ഡയറക്ടര്‍ ഡോക്ടര്‍ ഷാജി മാത്യു, മാര്‍ക്കറ്റ് ഹെല്‍ത്ത് ഡയറക്ടര്‍ റഫീഖ് റോഷ് എന്നിവര്‍ സംസാരിച്ചു.

സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ഹോള്‍ഡര്‍ വിനു മോഹനനും മിസ്റ്റര്‍ യുഎഇ ആയ ഷഹീര്‍ ചാവക്കാടും ചേര്‍ന്ന് ക്യാഷ് പ്രൈസും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

×