New Update
/sathyam/media/post_attachments/XSAcp0cjA8BmXpAztWmS.jpg)
ദുബായ്: മനസ്സ് സാഹിത്യവേദി നടത്തിയ കഥാരചന മത്സരങ്ങളിൽ വിജയികളായവരെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സർഗ്ഗ റോയിയുടെ ആത്മഹത്യ എന്ന കഥയ്ക്കും രണ്ടാം സമ്മാനം സചിന്ദ് പ്രഭ എഴുതിയ ഒടുവിൽ എന്ന കഥയ്ക്കും ലഭിച്ചു. മൂന്നാം സമ്മാനം രണ്ടുപേര്‍ക്കാണ് ലഭിച്ചത്. ഇടപ്പോൺ അജികുമാറിനും (കൂട്), ഹരിഹരൻ പങ്ങാരപ്പിള്ളിക്കും (പുരുഷൻ).
Advertisment
പ്രശസ്ത എഴുത്തുകാരായ വിശ്വൻ പടനിലം, രഘുനന്ദൻ, എന്നിവർ വിധികർത്താക്കളായിരുന്നു. സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന മനസ്സ് സാഹിത്യവേദി നാട്ടിലും വിദേശത്തുമുള്ള എഴുത്തുകാരുടെ കൂട്ടായ്മയാണ്.
റജി വി ഗ്രീൻലാൻഡ്, ബിനു മാവേലിക്കര, ബിജു ജോസഫ്, സുനിത ശശി, സൗമ്യ, ഷിബി നാലുമുറ്റം എന്നിവർ നേത്ര്വത്വം നൽകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us