ജോസ് കെ മാണിയുടെ നിയോജക മണ്ഡലം കൺവെൻഷനുകൾ അതിവേഗം പുരോഗമിക്കുന്നു: 22 ന് മുഖ്യമന്ത്രി എത്തും

New Update

publive-image

പാലാ:എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ നിയോജക മണ്ഡലം കൺവെൻഷനുകൾ അതിവേഗം പുരോഗമിക്കുന്നു. മണ്ഡലത്തിലെ മൂന്നിലവ്, ഭരണങ്ങാനം കരൂർ, രാമപുരം പഞ്ചായത്തുകളിലാണ് ഇന്ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പു കൺവെൻഷൻ നടക്കുന്നത്.

Advertisment

നാളെ മുതൽ 19 വരെ എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഭവന സന്ദർശനം നടത്തും. മാർച്ച് 22 ന് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പാലായിൽ എത്തും.

രാവിലെ പത്തിന് പാലാ കൊട്ടാര മറ്റത്ത് നടക്കുന്ന പൊതു സമ്മേളനത്തിൻ മുഖ്യമന്ത്രി പ്രസംഗിക്കും. 23 ന് ഇളംകുളത്ത് നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രസംഗിക്കും. നാളെ മുതൽ ജോസ് കെ മാണി പാലാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കുടുംബ സംഗമത്തിൽ പങ്കെടുത്ത് പ്രസംഗിക്കും.

Advertisment