New Update
മലപ്പുറം : മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. ഇതിനെതിരെ എസ്.ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി ഡി ജി പിക്ക് പരാതി നല്‍കി.
Advertisment
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കൊണ്ടും മതസ്പര്‍ദ്ധ വളര്‍ത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും ചെയ്ത മനേക സജ്ഞയ് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായിക്കണ്ട് നിയമ നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.