New Update
Advertisment
നല്ല നാടൻ മാങ്ങ – 1 കിലോ
നല്ലെണ്ണ – 250 ഗ്രാം
കടുക് – 3 ടീസ്പൂൺ
കറിവേപ്പില – 5 ഇതൾ
വറ്റൽ മുളക് പൊടി– 200 ഗ്രാം
മഞ്ഞൾപ്പൊടി – 4 ടീസ്പൂൺ
ഉലുവാപ്പൊടി – 1 സ്പൂൺ
ഉപ്പ്– ആവശ്യത്തിന്
കായം – ഒരു ചെറിയ ടിൻ
പാകം ചെയ്യുന്ന വിധം
മാങ്ങാ കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. അതിലേക്ക് മുളക് പൊടി, മഞ്ഞൾപൊടി, ആവശ്യത്തിന്ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. പിന്നീട് ചീനച്ചട്ടിയിൽ നല്ലെണ്ണഒഴിച്ച് അൽപം കടുക് ഇട്ട് പൊട്ടി കഴിഞ്ഞയുടൻ വറ്റൽമുളക് കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക.
അതിനു ശേഷം നന്നായി തിരുമ്മിയ മാങ്ങാ ചീനചട്ടിയിലേക്ക് ഇട്ട് ഇളക്കി പാകത്തിന് തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. (വാങ്ങി വച്ച് ചൂടാറിയതിനു ശേഷം അടപ്പിട്ട് അടയ്ക്കാവൂ.)