മാണി സി കാപ്പന്‍ ഒരു കോടി അനുവദിച്ച് ഉത്ഘാടനം നടത്തിയ പൂവരണി ഗവ.സ്കൂളിലെ പുതിയ ബ്ലോക്ക് നിർമ്മാണത്തിനും ഭരണാനുമതിയും സാങ്കേതികാനുമതിയുമില്ല. 'ഒരു കോടി അനുവദിച്ച മാണി സി കാപ്പന് അഭിനന്ദങ്ങൾ' അറിയിച്ച ബോര്‍ഡ് അപ്രത്യക്ഷമായത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻ്റെ പിറ്റേന്ന് ?

New Update

publive-image

പാലാ:ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാതെ മാണി സി കാപ്പന്‍ ഫണ്ട് അനുവദിച്ച് നിര്‍മ്മാണോത്ഘാടനം നടത്തിയ മറ്റൊരു പദ്ധതികൂടി പുറത്തേയ്ക്ക് !

Advertisment

പൂവരണി ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത് പ്രാവര്‍ത്തികമാകാത്ത കാര്യം അന്വേഷിച്ചപ്പോഴാണ് പദ്ധതിക്ക് ഒരു കോടി രൂപ ഫണ്ട് അനുവദിച്ച വാര്‍ത്തയും ഉത്ഘാടന ഫ്ലക്സും അല്ലാതെ നിയമപരമായ യാതൊരു അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്. എംഎൽഎയുടെ ഒരു കോടി രൂപയുടെ വാഗ്ദാനം കേട്ട് കയ്യടിച്ച സ്കൂൾ അധികൃതരും കുട്ടികളും ഇന്ന് നിരാശരാണ്.

പൂവരണി ഗവ.സ്കൂളിൽ പുതിയ ബ്ലോക്ക് നിർമ്മിക്കാൻ ഒരു കോടി രൂപാ അനുവദിച്ചു എന്ന് പറയുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും പിന്നീട് അതിൻ്റെ നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു എങ്കിലും കാര്യങ്ങൾ ഒന്നും മുന്നോട്ടുപോയില്ല.

ഇവിടെ രണ്ടു നിലകളിലായി സ്കൂളിന് പുത്തൻ മന്ദിരം നിർമ്മിക്കുകയും പുതിയ 10 ബാത്ത്റൂമുകൾ നിർമ്മിക്കുകയും ചെയ്യുന്നതിനാണ് ഒരു കോടി രൂപ അനുവദിച്ചതെന്നു എംഎൽഎ പ്രഖ്യാപിച്ചിരുന്നു.

പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച യു.പി സ്കൂൾ ആയി പ്രവർത്തിക്കുന്ന പൂവരണി ഗവൺമെൻറ് സ്കൂളിൽ ഇപ്പോൾ നൂറ്റമ്പതോളം കുട്ടികളാണ് പഠിക്കുന്നത്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കൂടി സൗകര്യമില്ല എന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.

ഇതൊക്കെ പരിഗണിച്ചുകൊണ്ട് സ്കൂൾ അധികാരികളുടെയും രക്ഷാകർതൃസമിതിയുടേയും നേതൃത്വത്തിൽ എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. ഉടൻ തന്നെ ഒരു കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ പ്രഖ്യാപിച്ചുവെങ്കിലും ഭരണാനുമതി ഇതുവരെ ലഭിച്ചിട്ടില്ലല്ലെന്നും പറയുന്നു.

വികസനത്തിൻ്റെ പേരിൽ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് എംഎൽഎ എന്നുള്ള ആക്ഷേപം ശരിവെയ്ക്കും വിധമാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണവും.

"പൂവരണി സ്കൂളിന് ഒരു കോടി രൂപാ അനുവദിച്ച മാണി സി കാപ്പന് അഭിനന്ദങ്ങൾ" അറിയിച്ചു കൊണ്ടു സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻ്റെ പിറ്റേന്ന് ആരോ എടുത്തു മാറ്റുകയായിരുന്നൂവെന്ന് സ്കൂൾ അധികൃതർ പറയുന്നു.

pala news
Advertisment