പാലായിലെ യുഡിഎഫ് നേതാക്കളുമായി മാണി സി കാപ്പൻ എംഎൽഎ കൂടിക്കാഴ്ച നടത്തി

New Update

publive-image

പാലാ: പാലായിലെ യുഡിഎഫ് നേതാക്കളുമായി മാണി സി കാപ്പൻ എംഎൽഎ കേരള കോൺഗ്രസ് ഓഫീസിൽ കൂടിക്കാഴ്ച നടത്തി. പാലായിൽ ഫെബ്രുവരി 14ന് നടന്ന ഐശ്വര്യ കേരളയാത്രയുടെ സംഘാടകസമിതി ഇന്ന് രാവിലെ 12 മണിക്ക് കേരളാ കോൺഗ്രസ് ഓഫീസിൽ ചേർന്നപ്പോൾ എംഎൽഎ യോഗത്തിലേയ്ക്ക് കടന്നുവരുകയായിരുന്നു.

Advertisment

തനിക്ക് നൽകിയ സ്വീകരണത്തിന് അദ്ദേഹം നേതാക്കളോട് നന്ദി രേഖപ്പെടുത്തി. ഫെബ്രുവരി 21 ഞായറാഴ്ച്ച 10 മണിക്ക് സ്പൈസസ് വാലി ലയൺസ് ക്ലബ്ബിൽ യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചേരുവാനും തീരുമാനിച്ചു.

കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എംപി, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി, ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് റോയി എലിപ്പുലിക്കാട്ട്, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കട്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തിൽ, ജോസ് പാറേക്കാട്ട്, മൈക്കിൾ കാവുകാട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

എംഎൽഎ യോടൊപ്പം എൻസിപി നേതാക്കളായ എംപി കൃഷ്ണൻ നായർ, ജോഷി പുതുമ, വിനോദ് വേരനാനി, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ തുടങ്ങിയവരും ഉണ്ടായിരുന്നു.

pala news mani c kappan
Advertisment