New Update
/sathyam/media/post_attachments/IBXAwSFpx4jC1BBUepFT.jpg)
പാലാ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത കുടുംബ സത്യഗ്രഹസമരത്തിൽ മാണി സി കാപ്പൻ എംഎൽഎയും കുടുംബാംഗങ്ങളും പങ്കാളികളായി.
Advertisment
കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന ജനത്തെ പരിഗണിക്കാതെ സമാനതകളില്ലാത്ത ദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന നയമാണ് സർക്കാരിൻ്റെത്. സൂര്യനുദിക്കുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നത്. ഈ നടപടിക്കെതിരെ രാഷ്ട്രീയത്തിനതീതമായ പൊതുജനരോഷം ഉയരുമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.
വീട്ടുപടിക്കൽ നടന്ന കുടുംബ സത്യാഗ്രഹത്തിൽ ഭാര്യ ആലീസ്, മകൾ ദീപ, മരുമകൻ ദീപു, കൊച്ചുമക്കളായ റയാൻ, നിയ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് ചെറിയാൻ വേരനാനി, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം, ജിൻസ് കാപ്പൻ, രജനി എന്നിവരും പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us