മാണി സി കാപ്പന്‍റെ വിജയത്തിനായി യുഡിഎഫ് തൊഴിലാളി സംഗമം നടത്തി

New Update

publive-image

ഇടമറ്റം: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലാ നിയോജക മണ്ഡലത്തിലെ തൊഴിലാളി സംഗമം ഇടമറ്റം ഓശാന മൗണ്ട് ഓഡിറ്റോറിയത്തില്‍ നടത്തി. നിയോജക മണ്ഡലത്തിലെ 13 കേന്ദ്രങ്ങളിലും ബൂത്ത് തലത്തില്‍ യുഡിഎഫ് തൊഴിലാളികളുടെ സ്ക്വാഡ് രൂപീകരിക്കുകയും യുഡിഎഫ് പ്രകടന പത്രികയും, സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയുമായി ഭവന സന്ദര്‍ശനം നടത്തുന്നതിനും തീരുമാനിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പാലായിലെ ജനകീയ സംഗമത്തില്‍ 1000 തൊഴിലാളികളെ പങ്കെടുപ്പിക്കുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

Advertisment

ഐഎന്‍ടിയുസി പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷന്‍ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

ഷോജി ഗോപി, ആര്‍. സജീവ്, ജോയി സ്കറിയ, ആര്‍. പ്രേംജി, ജോസ് പാറേക്കാട്ട്, ജോസ്മോന്‍ മുണ്ടയ്ക്കല്‍, സണ്ണി മുണ്ടനാട്ട്, ഷാജി വാക്കപ്പുലം, ഹരിദാസ് അടമത്ര, ജേക്കബ് കുന്നപ്പള്ളി, എന്‍. സുരേഷ്, ഷാജി ആന്‍റണി, മണിക്കുട്ടന്‍, പി. എസ്. രാജപ്പന്‍, ഉണ്ണി കുളപ്പുറം, കെ. റ്റി. തോമസ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷ്, തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനുപമ വിശ്വനാഥ്, സ്മിതാ ഗോപാലകൃഷ്ണന്‍, ഫിലോമിന ജോസഫ്, ബെന്നി മറ്റം, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

pala news mani c kappan
Advertisment