മണിരത്‌നം ചിത്രം പൊന്നിയില്‍ സെല്‍വത്തില്‍ അമല പോളും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മണിരത്‌നം സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ അമല പോളും എത്തുന്നുവെന്ന് സൂചന. പുതിയ ചിത്രം പൊന്നിയില്‍ സെല്‍വത്തിലാണ് അമലയും പ്രധാന വേഷത്തില്‍ എത്തുന്നത്. ജയം രവിയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിതാഭ് ബച്ചന്‍, വിക്രം, നയന്‍താര, കാര്‍ത്തി, മോഹന്‍ബാബു, സത്യരാജ് തുടങ്ങിയ വന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം അമല പോള്‍ ചിത്രത്തിലുണ്ടെന്നുള്ള കാര്യത്തില്‍ മണിരത്‌നം ഔദ്യോഗികമായി സ്ഥിരീകരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

Advertisment