കുവൈത്ത് സിറ്റി: യു ഡി എഫ് പ്രതിനിധിയായി ഉപ തെരെഞ്ഞെടുപ്പിൽ മത്സരിച്ച എം.സി. ഖമറുദ്ദീനെ മികച്ച ഭൂരിപക്ഷത്തിൽ തെരെഞ്ഞെടുത്ത മഞ്ചേശ്വരത്തെ വോട്ടർമാർക്ക് കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നന്ദി അറിയിച്ചു.
'മഞ്ചേശ്വരത്തിന്ന് നന്ദി' എന്ന പേരിൽ ഫർവ്വാനിയ്യ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അദ്ധ്യക്ഷത വഹിച്ചു. എം.സി. ഖമറുദ്ദീൻ എം.എൽ.എ. ഓൺലൈനിൽ സദസ്സിനെ അഭിസംബോധനം ചെയ്തു.
ഇ.കെ. മുസ്തഫ കോട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ബഷീർ ബാത്ത, ഇഖ്ബാൽ മാവിലാടം, അഷ്റഫ് തൃക്കരിപ്പൂർ, ബഷീർ മേലടി, പി.പി. ഇബ്രാഹിം, ബഷീർ മുന്നിപ്പാടി, കബീർ തളങ്കര, മിസ്ഹബ് മാടമ്പില്ലത്ത്, അബ്ദുൽ ഹഖീം അൽ ഹസനി, അമീർ കമ്മാടം പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് തെക്കേക്കാട് സ്വാഗതവും, ട്രഷറർ സലീം ഉദിനൂർ നന്ദിയും പറഞ്ഞു.