Advertisment

ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണയില്‍ ‘ഫൈനല്‍സ്’-ലെ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഫൈനല്‍സ് എന്ന സിനിമയിലൂടെ വീണ്ടും മലയാളികളിലേക്കെത്തുന്നു. രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഫൈനല്‍സ്. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

“മഞ്ഞു കാലം ദൂരെ മാഞ്ഞൂ…

മിഴിനീര്‍ സന്ധ്യ മറഞ്ഞു

പകലിന്‍ മൗനം തേങ്ങലായി..

പാര്‍വണ യാമം സ്‌നേഹമായി’…”

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗിരീഷ് പുത്തഞ്ചേരി കുറിച്ച ഈ വരികള്‍ മലയാളികളുടെ മനസിലേയ്ക്ക് ആര്‍ദ്രമായി പെയ്തിറങ്ങുന്നു. കൈലാസ് മേനോനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീനിവാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫൈനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. ആലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Advertisment