ദമാം: ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' ദമാമിലെ ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങി. കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യൻ വീട്ടു ജോലിക്കാരികൾക്കായി നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് മഞ്ജുവിനെ പുരസ്‌കാരം തേടിയെത്തിയത്.
/sathyam/media/post_attachments/vKg12iXLRDhL2dtZcQQG.jpg)
നാരി ശക്തി പുരസ്‌കാരം മഞ്ജു മണിക്കുട്ടൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വർഷവും മാർച്ച് എട്ടിനാണ് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയം 'നാരി ശക്തി പുരസ്‌കാരം' സമ്മാനിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ വനിതകൾക്കാണ് ഈ അവാർഡ് നൽകിവരുന്നത്
സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ കാഷ് പ്രൈസും ഉൾപ്പെടുന്ന അവാർഡിന് ഈ വർഷം 40ൽ പരം വനിതകൾ അർഹരായി. ദമാമിൽ ഒരു ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായ എറണാകുളം പെരുമ്പാവൂർ സ്വദേശിനി എട്ടു വർഷം മുമ്പാണ് സൗദിയിലെത്തിയത്. ഭർത്താവ് പദ്മനാഭൻ മണിക്കുട്ടന്‍ , അഭിജിത്ത്, അഭിരാമി എന്നിവർ മക്കളാണ്.ഈ മാസം പതിനഞ്ചിനു നവയുഗം നേതൃത്ത്വത്തില്‍ മഞ്ജു മണികുട്ടന് വലിയ സ്വീകരണം ദമാമില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us