പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘കാപ്പ’ ഒരുങ്ങുന്നു

ഫിലിം ഡസ്ക്
Monday, July 26, 2021

പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്നു. വേണു ഒരുക്കുന്ന കാപ്പ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് സിനിമ. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ആസിഫ് അലിയും അന്ന ബെന്നും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇന്ദുഗോപൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ആണ്.

×