മലപ്പുറത്ത് മങ്കടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം

New Update

publive-image

മലപ്പുറം: മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

Advertisment

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരാളുടെ പോക്കറ്റില്‍നിന്ന് മുക്കം അഗസ്ത്യമുഴി ഷിജു എന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ പോക്കറ്റില്‍നിന്ന് സുരേഷ്ബാബു എന്ന പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചു. മരിച്ചവര്‍ മുക്കം സ്വദേശികളാണെന്നാണ് സംശയം.

ഗുഡ്‌സ് ഓട്ടോ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സംഭവം കണ്ട സ്ഥലവാസികൾ അറിയിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസിനടിയിൽ നിന്നും ഓട്ടോ പുറത്തെത്തിക്കാനായത്. മൂവരുടെയും മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment