/sathyam/media/post_attachments/VkOxzjHnUdFESwhDdUCj.jpg)
മണ്ണാർക്കാട്: 'വീട്ടു പള്ളിക്കൂടം' എന്ന നൂതന ആശയം ആവിഷ്കരിച്ചുകൊണ്ട് മണ്ണാർക്കാട് ജിഎംയുപി സ്കൂൾ രംഗത്തെത്തി. ദുരന്ത കാലത്ത് പരിമിതികളും പ്രയാസങ്ങളും പറഞ്ഞു നിൽക്കുന്നതിൽ അർത്ഥമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് അധ്യായന പ്രക്രിയ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണ് വീട്ടുപള്ളിക്കൂടങ്ങൾ എന്ന ആശയം വിദ്യാലയ അധികൃതർ മുന്നോട്ടു വച്ചിട്ടുള്ളത് .
പഠനവും അനുബന്ധ പഠനവും ഒരുപോലെ കൊണ്ടുപോകാൻ വീട്ടുപള്ളിക്കൂടങ്ങൾ വലിയ പങ്കാണ് വഹിക്കുക.ബെല്ലടി മുതൽ ഇടവേളകളും ഭക്ഷണം,വിശ്രമം തുടങ്ങി ദിനംപ്രതി ചിട്ടപ്രകാരം നടക്കുന്ന സ്കൂൾ പഠനരീതിയുമുൾപ്പെടുത്തിയായിരിക്കും വിട്ടുപള്ളിക്കൂടങ്ങൾ പ്രവർത്തിക്കുക.
കോവിഡ് പ്രതിസന്ധി മൂലം വിദ്യാലയം പൂർവ്വ സ്ഥിതിയിലാകും വരേയ്ക്കാണ് ഈ ഗൃഹാന്തര വിദ്യാഭ്യാസം. സ്കൂൾ പ്രവേശന ത്തോടനുബന്ധിച്ച് പ്രധാനാധ്യാപകൻ കെ.കെ. വിനോദ് കുമാർ
ഈ പദ്ധതിവിശദീകരിച്ചു.
കുട്ടികളുടെ പ്രവേശനത്തിൽ ഈ അധ്യായനവർഷം വലിയ കുതിച്ചുചാട്ടം നടത്താൻ മണ്ണാർക്കാട് ജിഎംയുപി സ്കൂളിന് സാധിച്ചു. നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ ഹംസ കുറുവണ്ണ അധ്യക്ഷനായി.
നഗരസഭ കൗൺസിലർ സിപി പുഷ്പാനന്ദ്,പിടിഎ പ്രസിഡന്റ് സികെ അഫ്സൽ, കെ.പി അഷ്റഫ്,ഡിഡിഇ കെ. കൃഷ്ണൻ, എഇഒ ഒ.ജി.അനിൽകുമാർ, ബിപിഒ കെ.മുഹമ്മദാലി,
അബു വറോടൻ,റോസ് മേരി , എൻ.കെ സൂസമ്മ,എൻ.എം കൃഷ്ണകുമാർ ,ജിഎൻ ഹരിദാസ് , അദ്വൈത് രമേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികൾ ഓൺലൈനായി അരങ്ങേറി.