കുടുംബശ്രീയുടെ നേതൃത്വത്തിൽ മൺസൂൺ കര്‍ക്കിടക ഫെസ്റ്റ് തുടങ്ങി. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

author-image
Charlie
Updated On
New Update

publive-image

മണ്ണാർക്കാട് :തനിനാടന്‍ വിഭവങ്ങളുമായി കല്ലടിക്കോട് കനാൽ ജംഗ്ഷനു സമീപം കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തിൽ മൺസൂൺ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു.കുടുംബശ്രീ വനിതകൾ തയ്യാറാക്കിയിട്ടുള്ള വിവിധ ഭക്ഷണപദാർത്ഥങ്ങൾ,പത്തിലക്കറി,കർക്കിടക കഞ്ഞി,കപ്പ-മീൻകറി,ബിരിയാണി,തുടങ്ങിയ നാടൻ വിഭവങ്ങളാണ് കർക്കിടക ഫെസ്റ്റിലുള്ളത്.

Advertisment

അപൂര്‍വ്വ രുചി വിഭവങ്ങള്‍ ആസ്വദിച്ചിരുന്ന് കഴിക്കുന്നതിനുള്ള സൗകര്യത്തോടെ ക്രമീകരിച്ചിട്ടുള്ള സ്റ്റാള്‍ ദേശീയപാതയോരത്ത് രണ്ടു ദിവസങ്ങളിലായി പ്രവര്‍ത്തിക്കും. മൺസൂൺ കർക്കിടക ഫെസ്റ്റ് എംഎൽഎ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മായം കലരാത്ത ഒട്ടേറെ വിഭവങ്ങൾ വിപണനം ചെയ്യുന്നതിലൂടെ കുടുംബശ്രീ വനിതകൾ സമൂഹത്തിന് മഹത്തായ ഒരു സന്ദേശമാണ് പകരുന്നതെന്ന് എംഎൽഎ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ്.രാമചന്ദ്രൻ അധ്യക്ഷനായി. വാർഡ് മെമ്പർ കെ.കെ.ചന്ദ്രൻ ആദ്യ വില്പന നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയാ വിജയൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീജ ടി.എൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കോമളകുമാരി, ജാഫർ,കെ.കെ. ചന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Advertisment