മകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രം പങ്കുവെച്ച് നടി മന്യ

ഫിലിം ഡസ്ക്
Monday, January 13, 2020

ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

എന്നാലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ചിത്രങ്ങളും വിശേഷങ്ങലും പങ്കുവച്ചെത്തിയിരിക്കുകയാണ് താരം.

നാലുവയസുകാരിയ മകള്‍ ഒമിഷ്‌കയുമൊത്തുള്ള രസകരമായ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഒമിഷ്‌കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങായിരുന്നു പങ്കുവെച്ചിരുന്നത്.

ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലിക്ക് പോകുന്ന നടിയോട് സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

×