New Update
Advertisment
തൃശൂര്‍: യുവജനങ്ങളുടെ കലാസാഹിത്യപരമായ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് തൃശ്ശൂർ അതിരൂപത മെത്രാപൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കെസിവൈഎം സംസ്ഥാന കലോത്സവം, ഉത്സവ് 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഓൺ ലൈൻ ആയി ആണ് മത്സരങ്ങൾ നടത്തപ്പെടുക എന്ന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.
ഡിസംബർ 20 വരെ നീണ്ടു നിൽക്കുന്ന കലാ സാഹിത്യ മത്സരങ്ങളിൽ 32 രൂപതയിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ്, ജനറൽ സെകട്ടറി ക്രിസ്റ്റിചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജെയ്സൺ ചക്കേടത്ത്, സെക്രട്ടറി അനൂപ് പുന്നപ്പുഴ , ഫാ. ഡിറ്റോ കൂള, സാജൻ ജോസ്, സാജൻ മുണ്ടൂർ , അഖിൽ ജോസ് എന്നിവർ പ്രസംഗിച്ചു.