ഡോ. മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ ഊഷ്മളമായ സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.

Advertisment

publive-image

സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാൾ, ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനി യുടെ ഓർമ്മപ്പെരുന്നാൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, നിയുക്ത വികാരി ഫാ. ജിജു ജോർജ്ജ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ, സെന്‍റ് സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ജോൺ ജേക്കബ്‌, മഹാ ഇടവക ഭരണസമിതിയംഗങ്ങൾ, ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി.

Advertisment