/sathyam/media/post_attachments/yEjkakZK3jr8wlFgcNhN.jpg)
പാലക്കാട്: സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പോരാടാൻ ഒരുമിക്കുന്നതാണ് യഥാർത്ഥ ലഹരിയെന്ന് പാലക്കാട് രൂപതാ സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പറഞ്ഞു.
ലഹരി എന്നത് പൈശാചിക പ്രചോദനമാണെന്നും അവയ്ക്കെതിരെ ഒന്നിച്ചു മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മെത്രാൻ പറഞ്ഞു. പാലക്കാട് രൂപതാ
അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കെസിബിസി പാലക്കാട് രൂപതാ മദ്യവിരുദ്ധ സമിതിയുടെ കോർകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെമ്പറൻസ് മൂവ്മെന്റ് രൂപതാ പ്രസിഡന്റ് ബാബു പീറ്റർ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്റ്റർ ഫാ.ടോണി അറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.മദ്യ വിരുദ്ധ സമിതി തൃശൂർ മേഖലാ പ്രസിഡന്റ് മാത്യു കല്ലടിക്കോട്,രൂപതാ ആനിമേറ്റർ സി. ജോയ്സി ചിറ്റിലപ്പിള്ളി സി എച്ച് എഫ്, രൂപതാ സെക്രട്ടറി സിബി കെ ജോൺ, മുൻ പ്രസിഡന്റ് സെസിൽ അബ്രഹാം,കെ സി വൈ എം മുൻ സംസ്ഥാന സെക്രട്ടറി റോസ് ജോസ് എന്നിവർ പ്രസംഗിച്ചു.