'മരട് 357’ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മരട് 357’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മരട് ഫ്‌ളാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.

Advertisment

publive-image

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനൂപ് മേനോനും, ധര്‍മജനുമാണ്. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് . ഗാനരചന കൈതപ്രം ദാമോദരന് നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്‌സുമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോര്‍ജ്ജും ,കലാസംവിധാനം നിര്‍വ്വഹിക്കുന്നത് സഹസ് ബാലയാണ്.

മനോജ് കെ ജയന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‌സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

actor prakash raj.film deepika film tax
Advertisment