കോരിത്തരിപ്പിച്ച് ‘മരക്കാര്‍’ ടീസര്‍ എത്തി

ഉല്ലാസ് ചന്ദ്രൻ
Sunday, January 26, 2020

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിലെ സിംഹ’ത്തിന്റെ ടീസര്‍ എത്തി. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ആണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മരയ്ക്കാറായി എത്തുന്ന മോഹന്‍ലാലിന്റെ സംഭാഷണമാണ് ടീസറില്‍ ഉള്ളത്.

പ്രിയദര്‍ശനും അനു ഐ.വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍, മധു, സിദ്ദിഖ്, നെടുമുടിവേണു, മഞ്ജുവാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 120 ദിവസം കൊണ്ടാണ് മരയ്ക്കാര്‍ ചിത്രീകരിച്ചത്.

ആക്ഷന്‍ ത്യാഗരാജന്‍, കസു നെഡ, സംഗത് മംഗ്പുത് എന്നിവരാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26-ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്.

×