ദമാം: ജാമിഅ മർകസ് നാൽപത്തിമൂന്നാം വാർഷിക പത്തൊന്പതാം സനദ് ദാന മഹാ സമ്മേളനത്തോടനു ബന്ധിച്ച് സമ്മേളന പ്രചാരണ പ്രവർത്തന്നങ്ങൾക്ക് ഖത്തീഫ് സെൻട്രലിൽ തുടക്കമായി
/sathyam/media/post_attachments/hfOQ5iKlfPIe93t8mYkH.jpg)
മർക്കസ് സെൻട്രൽ തല പ്രചാരണ സമ്മേളനം അഷ്റഫ് സഖാഫി മായനാട് ഉത്ഘാടനം ചെയ്യുന്നു
ഐ.സി.എഫ് , ആർ.എസ്.സി, മർക്കസ് സെൻട്രൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉത്ഘാടന സമ്മേളനം സുബൈർ സഅദിയുടെ അദ്ദ്യക്ഷതയിൽ ഐ.സി. എഫ് ഈസ്റ്റേൺ പ്രാവിൻസ് അഡ്മിൻ സെക്രട്ടറി നാസർ മസ്താൻ മുക്ക് ഉത്ഘാടനം ചെയ്തു,
മർകസിന്റെവിദ്യാഭ്യാസ വിപ്ലവം ലോകത്തിന് തന്നെ മാതൃകയാണെന്നും, ആധുനിക സമൂഹ ത്തോട് സംവഴിക്കാൻ കഴിയുന്ന പുതു തലമുറയെ ലോകത്തിന് മുൻപിൽ സമർപ്പിക്കുന്നത് സമൂഹത്തിന് തന്നെ മാതൃകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മർകസ് സഊദി നാഷണൽ ഓർഗനൈസർ അഷ്റഫ് സഖാഫി മായനാട് പറഞ്ഞു.
/sathyam/media/post_attachments/nXz1ARKo8B3xhYSk4KCD.jpg)
ആർ .എസ് .സി. ജി.സി തലങ്ങളിൽ നടത്തിയ ബുക്ക് ടെസ്റ്റിൽ സ്റ്റുഡൻസ് (സീനിയർ) വിഭാഗത്തിൽ ഒന്നാം സ്ഥാനം േനടിയ ഖത്തീഫ് സെക്ടറിലെ നിദാ ഫാത്വിമ ബീഗത്തിത്തിനുള്ള മൊമെന്റോ ഡോ: ഷമീർ ഹുസൈൻ ( ബദർ അൽ ജസീറ ക്ലിനിക്ക്) വിതരണം ചെയ്തു. മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ശുഹൈബ് അമാനി കണ്ണൂർ എന്നിവർ ആശംസകൾ പറഞ്ഞു.
അബ്ദുൽ വഹാബ് മുസ്ല്യാർ, സിദ്ദീഖ് കണ്ണൂർ, അബ്ദുൽ റസാഖ്, യൂനുസ് കണ്ണൂർ, മുസ്തഫ, നാസർ കൊടുവള്ളി , റാശിദ്എ ബദർ ക്ലിനിക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി സെൻട്രൽ പ്രസിഡണ്ട് ദാകിർ ഹുസൈൻ സഖാഫി സ്വാഗതവും, ഉബൈദ് നന്ദിയുo പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us