ബിബിൻ ജോർജും നമിതപ്രമോദും പ്രധാന റോളിലെത്തുന്ന മാർഗംകളി ട്രെയിലർ

ഫിലിം ഡസ്ക്
Thursday, July 25, 2019

കൊച്ചി: ബിബിൻ ജോർജും നമിതപ്രമോദും പ്രധാന റോളിലെത്തുന്ന മലയാള സിനിമ മാർഗംകളിയുടെ ട്രെയിലർ പുറത്തിറങ്ങി. സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് വിജയനാണ്.

ശശാങ്കൻ മയ്യനാടിന്‍റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണം ഒരുക്കിയത് ബിബിൻ ജോർജാണ്. ബൈജു, ഹരീഷ് കണാരൻ, ഗൗരി കൃഷ്ണൻ, സിദ്ദീഖ്, ശാന്തികൃഷ്ണ, ധർമജൻ ബോൽഗാട്ടി, ബിന്ദുപണിക്കർ എന്നിവരും അഭിനേതാക്കളായി മാർഗം കളിയിലെത്തുന്നുണ്ട്. കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജ‍യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം നിർവഹിച്ചത് ഗോപി സുന്ദറാണ്.

×