'ആ ഡ്യൂപ്ലിക്കേറ്റ് ദൈവം ഞങ്ങളെ ചതിക്കുകയായിരുന്നു പെങ്ങളെ, അന്ന് ബോധം ഇല്ലാതെ ഞാന്‍ എന്തൊക്കെയോ പറഞ്ഞുപോയിട്ടുണ്ട്, ചേച്ചിയാണ് ശരി എന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി'; മരിയ ഷറപ്പോവയോട് മാപ്പ് പറഞ്ഞ് മലയാളികള്‍

New Update

publive-image

പോപ് താരം റിഹായനയടക്കമുള്ള അന്താരാഷ്ട്ര സെലിബ്രറ്റികള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുറത്ത് നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയെന്നായിരുന്നു സച്ചിന്റെ പ്രതികരണം.

Advertisment

ഇപ്പോഴിതാ, പണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പൊങ്കാല നടത്തിയതിന് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചില മലയാളികള്‍,

'ആ ഡ്യൂപ്ലിക്കേറ്റ് ദൈവം ഞങ്ങളെ ചതിക്കുകയായിരുന്നു പെങ്ങളെ, അന്ന് ബോധം ഇല്ലാതെ ഞാന്‍ എന്തൊക്കെയോ പറഞ്ഞുപോയിട്ടുണ്ട്, ചേച്ചിയാണ് ശരി എന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി'...ഇത്തരത്തിലുള്ള കമന്റുകള്‍ ഷറപ്പോവയുടെ പോസ്റ്റുകള്‍ക്ക് താഴെ നിറയുകയാണ്.

കര്‍ഷക സമരത്തെ പിന്തുണച്ചെത്തിയവരെ വിമര്‍ശിക്കുന്ന പോസ്റ്റ് സച്ചിന്‍ പങ്കുവെച്ചത് ഒരു വിഭാഗം ആരാധകരെ നിരാശരാക്കിയതാണ് അദ്ദേഹത്തിനെതിരെ പലരും തിരിയാന്‍ കാരണമായത്.

Advertisment