മരിയ്ക്കുന്ന മലയാളം (കവിത)

New Update

publive-image

-ഷീല എൽ.എസ്, കൊല്ലം

Advertisment

മരണം വരിക്കയോ മാമകമലയാളം
മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!!
തുഞ്ചനും ചെറുശ്ശേരീം
കുഞ്ചനും ഉണ്ണായിയും
ഉളളൂരും ഇടപ്പളളീം
ആശാനും വളളത്തോളും
ഇവരാരാണെന്നുളള
ചോദ്യമുതിർത്തീടുന്നു
മംഗ്ളീഷു പറയുന്ന
ഇന്നത്തെ തലമുറ!
അമ്മിഞ്ഞപ്പാലോലുന്ന
ചോരിവാ കൊണ്ടിന്നിവർ
`അമ്മ'യെക്കളഞ്ഞിട്ട് മോം
എന്നുവിളിക്കുന്നു.
മാതൃഭാഷതന്നുടെമാധുര്യമാകെയവർ
മംഗ്ളിഷാം സാഗരത്തിൽ
കൊണ്ടുചെന്നൊഴുക്കുന്നു..
മക്കൾക്കു മലയാളം അറിയില്ലെന്നുളളത്
അഭിമാനമായോതുംമലയാളികളിന്ന്!!
മാതൃഭാഷയിലൊരു വാക്കെങ്ങാൻ മിണ്ടിപ്പോയാൽ
മാമലയോളം പോന്ന വലിയ കുറ്റമത്രേ!!
പെറ്റമ്മ മരിച്ചാലും അമ്മേന്ന് വിളിച്ചൊന്ന്
കരയാനാളില്ലത്രേമാമലനാട്ടിലിന്ന്!
മലയാളത്തിൽ സ്വന്തം
പേരുതെറ്റാതെഴുതാൻ അറിയാത്തോരാണല്ലോ
ഇന്നത്തെ മലയാളി!!
മലയാളത്തെ കൊല്ലും
അവതാരകർക്കൊപ്പം
പകലിരവുകളെല്ലാം
കുഞ്ഞുങ്ങൾ കളിക്കുന്നു??
ഇമ്മട്ടിലായീടുകിൽ
നമ്മുടെ മാതൃഭാഷ
വൈകാതെ ദിവംഗത
ആയീടും ഓർത്തീടുവിൻ!!

cultural
Advertisment