മാര്‍ക്കോ ലെസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സില്‍; ഔദ്യോഗിക പ്രഖ്യാപനം

New Update

publive-image

കൊച്ചി: ക്രൊയേഷന്‍ സെന്റര്‍ ബാക്ക് മാര്‍ക്കോ ലെസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആറാമത്തെയും അവസാനത്തെയും വിദേശ സൈനിംഗാണ് ലെസ്‌കോവിച്ചിന്റേത്. ലോക്കോമോട്ടിവ സാഗ്രെബ് എന്ന ക്ലബില്‍ നിന്നാണ് ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. അൽവാരോ വാസ്കസ്, എനസ് സിപോവിച്, ചെഞ്ചോ ഗ്യെൽറ്റ്ഷെൻ, ജോർജെ പെരേര ഡയാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലായ മറ്റ് അഞ്ച് വിദേശ താരങ്ങൾ.

Advertisment
Advertisment