ഒറീസയിൽ നിന്നെത്തി വിവാഹതട്ടിപ്പ്: അറസ്റ്റിലായ വ്യക്തിയെ ജാമ്യത്തിലിറക്കാൻ ലഹരി മാഫിയ

New Update

publive-image

Advertisment

കോങ്ങാട്: ജില്ലയിൽ പലയിടത്തായി വിവാഹ തട്ടിപ്പ് നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒറീസക്കാരനെ പുറത്തിറക്കാൻ ലഹരിമാഫിയ ശ്രമിക്കുന്നതായി ആരോപണം. മോട്ടോർ വെഹിക്കിൾ വർക് ഷോപ്പ് ജീവനക്കാരനായി കേരളത്തിലെത്തിയ ഒറീസക്കാരൻ സ്വാലിഹ് എന്ന വിഷ്ണുവിനെതിരെ കോങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് രഹസ്യമായി ഒറീസയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാൻഡ് ചെയ്തു.

ലഹരി മരുന്നുകൾ വിതരണം ചെയ്തും മറ്റും പ്രദേശത്തെ പല യുവാക്കളുമായും സൌഹൃദമുണ്ടാക്കുന്ന ഇയാൾ അവരുടെ സഹായത്തോടെയാണ് തട്ടിപ്പുകൾ നടത്തുന്നത്. പുതുതായി വിവാഹം കഴിക്കപ്പെടുന്ന പെൺകുട്ടികളുടെ വീട്ടിൽ ഇടക്ക് ഇയാൾ എത്താറുണ്ടായിരുന്നു. എന്നാൽ ഇയാളുടെ താമസസ്ഥലം എവിടെയാണെന്ന് പെൺകുട്ടികളുടെ വീട്ടുകാർക്ക് പോലും അറിയാത്ത തരത്തിൽ ദുരൂഹജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.

സ്വാലിഹ്,രാഹുൽ, വിഷ്ണു എന്നിങ്ങനെ പല പേരുകളിലാണ് ഈ വ്യക്തി അറിയപ്പെടുന്നത്. അലനല്ലൂർ ഭാഗത്ത് വർക് ഷോപ്പ് നടത്തുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശവാസികളിൽ ചിലരുടെ ഇടപെടലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്.
അതേ സമയം, പ്രതിക്ക് നേരത്തെ തന്നെ കഞ്ചാവ്,മറ്റ് ലഹരി വസ്തുക്കളുടെ ഇടപാടുകൾ ഉള്ള ആളാണെന്നും നിരവധി ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇയാളുടെ വിവാഹതട്ടിപ്പുകൾക്ക് പ്രാദേശികമായി പിന്തുണ നൽകിയ ലഹരി മാഫിയ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും, നാട്ടുകാർ ആരോപിച്ചു.

Advertisment