മെയ്നിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 52 പേർക്ക് കോവിഡ്

New Update

ഓഗസ്റ്റ, മെയ്ൻ : നോർത്ത് അമേരിക്കൻ സംസ്ഥാനമായ മെയ്നിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത 52 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി ക്ലിപ്തപ്പെടുത്തിയിരുന്നുവെങ്കിലും മില്ലിനോക്കറ്റിൽ നടന്ന വിവാഹത്തിൽ അനുവദിക്കപ്പെട്ടിരുന്നതിലും കൂടുതൽ പേർ പങ്കെടുത്തിരുന്നു. രോഗം ബാധിച്ച് ഒരു സ്ത്രീയാണ് മരിച്ചെന്നും മെയിൻ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഓഗസ്റ്റ് 22ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Advertisment

publive-image

നാലു വയസു മുതൽ 98 വയസുവരെയുള്ളവരിലാണ് കോവിഡ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുത്ത 103 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.

സംഭവത്തെ തുടർന്ന് മെയ്ൻ സംസ്ഥാനം വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ സംഖ്യയുടെ കാര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻ‍ കരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

മെയ്ൻ സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൊറോണ വൈറസ് കേസുകളും മരണവും കുറവാണ്. 4317 കോവിഡ് 19 കേസുകളും 130 മരണവുമാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

marriage function covid
Advertisment