മാരുതി കാറുകള്‍ക്ക് വീണ്ടും പുതിയ ബിഎസ് 6 ഡീസല്‍ എന്‍ജിനുകള്‍ ഉടന്‍ ! എര്‍ട്ടിഗ, ബ്രെസ, സിയാസ് കാറുകളില്‍ പുതിയ ഡീസല്‍ മോഡലുകള്‍ ഉടനെത്തുന്നു !

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 22, 2021

കൊച്ചി: ഇന്ത്യന്‍ വാഹന വിപണിയിലെ ജനപ്രിയ ബ്രാന്‍ഡാണ് മാരുതി. കുറഞ്ഞ വിലയില്‍ വാങ്ങാം, ആദായകരമായി ഉപയോഗിക്കാം എന്നിവയൊക്കെയാണ് മാരുതിയെ ജനകീയമാക്കിയത്.

ഏറ്റവുമധികം മോഡലുകള്‍ ഹിറ്റായി മാറിയതും മാരുതിയില്‍ നിന്നാണ്. എന്നാല്‍ ബിഎസ് 6 ടെക്നോളജിയുടെ വരവോടെ മാരുതി ഡീസല്‍ എന്‍ജിനുകളുടെ നിര്‍മ്മാണം നിര്‍ത്തിവച്ചത് മാരുതി ആരാധകരെ നിരാശരാക്കിയിരുന്നു.

എന്നാല്‍ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ മാരുതിയില്‍ നിന്നും പുറത്തുവരുന്നത്. മാരുതി 1.5 ലിറ്റര്‍ ബിഎസ് 6 ഡീസല്‍ എന്‍ജിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മാരുതിയുടെ പുതുതലമുറ ജനപ്രിയ ബ്രാന്‍ഡുകളായ ബ്രെസ, എര്‍ട്ടിഗ, സിയാസ് എന്നീ വാഹനങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ ഇറങ്ങുന്നത്. മാരുതി സുസുക്കി – ടൊയോട്ട കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ക്രോസ് ഓവര്‍ മോഡലിലും ഇതേ എന്‍ജിനാകും പ്രവര്‍ത്തിക്കുക.

104 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കുമാണ് ഈ മോഡലുകള്‍ക്കും ഉണ്ടാകുക. അതിനൊപ്പം ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനായി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും പുതിയ എന്‍ജിനുകള്‍ക്കൊപ്പം ഉണ്ടാകും. എന്തായാലും മാരുതി ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണിത്.

 

×