മികച്ച വില്‍പ്പനയുള്ള മിനി ട്രക്കായി മാരുതി സുസുകി സൂപ്പര്‍ ക്യാരി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, December 28, 2020

കൊച്ചി: മാരുതി സുസുകിയുടെ വിശ്വസ്തമായ മൂല്യങ്ങളുടെയും പങ്കാളിത്തത്തിന്റെയും പിന്‍ബലത്തില്‍ മാരുതി സുസുകിയുടെ സൂപ്പര്‍ ക്യാരി വിജയകരമായ നാല് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. 2016-ലാണ് തങ്ങളുടെ ആദ്യ കമേഴ്‌സ്യല്‍ വാഹനം സൂപ്പര്‍ ക്യാരിയുമായി മാരുതി സുസുകി, കമേഴ്‌സ്യല്‍ വിഭാഗത്തിലേക്ക് ഉറച്ച കാല്‍വയ്പ്പ് നടത്തിയത്.

ഈ ശക്തമായ മിനി ട്രക്ക് ഇതിനകം 70,000-ത്തിലേറെ ഉടമകളെ അവരുടെ വ്യത്യസ്തമായ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് ബഹുമുഖ സ്വഭാവങ്ങളോടെയുള്ള വ്യക്തിഗതമായ അനുഭവങ്ങളിലൂടെ ശാക്തീകരിച്ചു കഴിഞ്ഞു.

‘ഉത്കൃഷ്ടരായ ഇന്ത്യന്‍ മിനി ട്രക്ക് ഉപഭോക്താക്കള്‍ക്കായി ഉയര്‍ന്ന മൈലേജുമായി; സവിശേഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൂപ്പര്‍ ക്യാരി അവര്‍ക്ക് ഒരു ഭാരവും കഠിനമായി അനുഭവപ്പെടില്ലെന്നത് എല്ലായ്‌പ്പോഴും ഉറപ്പാക്കി. സൂപ്പര്‍ ക്യാരി വില്‍പ്പനയില്‍ 75% മാര്‍ക്കറ്റ് ഷെയര്‍ പെട്രോള്‍ വാരിയന്റിനാണ്, സുശക്തമായ 1196സിസി 4 സിലിണ്ടര്‍ ദംദാര്‍ എഞ്ചിനോടെ ബിഎസ് 6 പെട്രോള്‍ വാരിയന്റില്‍ പുറത്തിറങ്ങിയ ആദ്യ എല്‍.സി.വി. മിനിട്രക്കാണ് സൂപ്പര്‍ ക്യാരി.

അതിശയകരമായ 4 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, ചുരുങ്ങിയ കാലയളവില്‍ത്തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താനും ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍ വിപണിയില്‍ രണ്ടാമത്തെ മികച്ച വില്‍പ്പനയുള്ള മിനി ട്രക്കയി മാറാനും സൂപ്പ്ര്‍ ക്യാരിക്ക് സാധിച്ചുവെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്.

വ്യത്യസ്തമായ ഉപഭോക്തൃവിഭാഗങ്ങളുലുള്ള അഭിമാനപൂരിതരായ 70,000-ത്തില്‍പ്പരം ഉടമകള്‍ തന്നെയാണ് സൂപ്പര്‍ക്യാരിയുടെ വിജയത്തിന്റെ സാക്ഷ്യപത്രം. ഈ നാഴികക്കല്ലിലെത്തിച്ചേരാന്‍ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്.’ ഇത് സംബന്ധിച്ച് സംസാരിക്കവെ, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ. ശശാങ്ക്ക് ശ്രീവാസ്തവ പറഞ്ഞു.

2016-ലാണ് മാരുതി സുസുകി സൂപ്പര്‍ ക്യാരി മിനി ട്രക്ക് അവതരിപ്പിച്ചത്, സൂപ്പര്‍ ക്യാരിയുടെ എസ്-സി.എന്‍.ജി വാരിയന്റ് 2017-ലും പുറത്തിറങ്ങി. 2020-ല്‍ കമ്പനിയുടെ മിഷന്‍ ഗ്രീന്‍ മില്ല്യണ്‍ പദ്ധതിയുടെ ഭാഗമായാണ് ബിഎസ് 6 മാനദണ്ഡങ്ങള്‍ക്കനുസൃതമായ എസ്-സി.എന്‍.ജി വാരിയന്റ് അവതരിപ്പിക്കപ്പെട്ടത്.

സൂപ്പര്‍ ക്യാരിയുടെ ബിഎസ് 6 വാരിയന്റ് വരുന്നത് അടിയന്തിര ഘട്ടങ്ങളില്‍ ഫ്യുവല്‍ ബാക്കപ്പ് നല്‍കുന്ന 5 ലിറ്റര്‍ പെട്രോള്‍ ടാങ്ക് കൂടിയുള്ള സവിശേഷമായ ബൈ-ഫ്യുവല്‍ എഞ്ചിനുമായാണ്. 235 നഗരങ്ങളിലായുള്ള 320 മാരുതി സുസുകി കമേഴ്‌സ്യല്‍ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കപ്പെടുന്ന സൂപ്പര്‍ ക്യാരി 201920 സാമ്പത്തിക വര്‍ഷത്തില്‍ 15%വും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 20%വും ശ്രദ്ധേയമായ മാര്‍ക്കറ്റ് ഷെയറാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഉടമകള്‍ അവരുടെ ലാഭസാധ്യതകള്‍ വര്‍ധിപ്പിക്കുന്ന സൂപ്പര്‍ ക്യാരിയുടെ ബെസ്റ്റ്-ഇന്‍- സെഗ്മന്റ് പവര്‍, ഉയര്‍ന്ന മൈലേജ്, ലളിതമായ മെയിന്റനന്‍സ്, കംഫര്‍ട്ട്, ഉയര്‍ന്ന ഡക്ക് ലോഡ് കപ്പാസിറ്റി എന്നിവ സാക്ഷ്യപ്പെടുത്തുന്നു.

ലാഭത്തിനൊപ്പം തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ ബഹുമാനവും വ്യക്തിത്വവും തേടുന്ന ഉത്കൃഷ്ടരായ ഫ്‌ളീറ്റ് ആന്‍ഡ് ക്യാപ്റ്റിവ് ഉടമകള്‍, ഡ്രൈവര്‍-കം-ഉടമകള്‍ എന്നിവരുടെ സങ്കലനമാണ് സൂപ്പര്‍ ക്യാരി ഉടമകള്‍. ഇ-കോമേഴ്‌സ്, കുറിയര്‍, എഫ്.എം.സി.ജി മറ്റ് ഗുഡ്‌സ് വിതരണങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന സൂപ്പര്‍ ക്യാരി ഒരു പ്രായോഗിക വാഗ്ദാനമാണ്. ഒരു സമ്പൂര്‍ണ്ണ പാക്കേജ് നല്‍കുകയെന്ന ആശയത്തോടെ സൂപ്പര്‍ ക്യാരി തുടരുന്നു ‘4 സാല്‍ തരക്കി കേ’ പൈതൃകം.

 

×