മർവ സൂപ്പർ സോക്കർ 2K19 -മമ്പാട് ടീം ജേതാക്കൾ.

author-image
admin
Updated On
New Update

റിയാദ് :  മമ്പാട്ടെ റിയാദ് നിവാസികളുടെ കൂട്ടായ്മ മർവ (Mampad Area Riyadh Welfare Association) സംഘടിപ്പിച്ച പ്രഥമ മർവ സൂപ്പർ സോക്കർ 2K19 ഫുട്ബോള്‍  ടൂർണമെന്റ്  ഏറെ ശ്രദ്ധേയമായി. മമ്പാട് ടീം പ്രഥമ ജേതാക്കളായി ഇക്കഴിഞ്ഞ ഒക്ടോബർ 24-25 തീയതികളിൽ ഷിഫ വിയ കോർട്ട് സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങള്‍ നടന്നത് .

Advertisment

publive-image

ഫുട്ബോള്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ മമ്പാട് ടീം ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു.

ടൂർണമെന്റ് ഏഷ്യൻ കോൺഫെഡറേഷൻ ഫുട്ബോൾ മാച്ച് കമ്മിഷണർ ബഹു: മുഹമ്മദ് സിയാദ് അൽ-ഉബൈദി ഉത്ഘാടനം ചെയ്തു. ഫഖ്‌റുദ്ദിൻ സ്വാഗതം ആശംസിച്ച വർണാഭമായ ചടങ്ങിൽ ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ സിദ്ധീഖ് കാഞ്ഞിരാല അധ്യക്ഷ്യം വഹിച്ചു.

മർവ പ്രസിഡൻറ് - ഷംസു വട പുറം, സെക്രട്ടറി ഷംജിത് കരുവാടൻ എന്നിവർ മർവയെ കുറിച്ച് ഒരു ചെറു വിവരണം നൽകി. ടൂർണ്ണമെന്റ് കൺവീനർ മുസ്തഫ ചോലയിൽ ടീം ടൂർണമെന്റ് സഹ പ്രയോചകരായ ഫൗറി മണി ട്രാൻസഫർ മാർക്കറ്റിംഗ് മനേജർ സലീം തിരൂരങ്ങാടി, സിറ്റി ഫ്ലവര്‍  മാർക്കറ്റിംഗ്മാ നേജർ - നിബിൻ, പാരഗൺ റസ്റ്റോറന്റ്MD ബഷീർ മുസ്ലിയാരകത്ത്, ഉബൈദ് - എടവണ്ണ നൗഷാദ് കോർമത് (NRK) അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി) മുനീർ മാട്ടതൊടി (Kmcc) റിഫ പ്രതിനിധി ബാബു മഞ്ചേരി, സഫീർ (വാവ), പർവേസ് (നിലമ്പുർ പ്രവാസി ) ബാബു വണ്ടൂർ എന്നിവർ ആശംസകൾ നേർന്നു. മുജീബ് കല്ലുമുറിവായിൽ നന്ദി പറഞ്ഞു

publive-image

ആവേശകരമായ ഫൈനൽ മത്സരത്തിൽ മർവ മമ്പാട് യൂത്ത് ഇന്ത്യ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു ജേതാക്കളായി. കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ സ്പോൺസർ ചെയ്തത് സീ ടെക് ആയിരുന്നു ഏറ്റവും നല്ല കളിക്കാരനുള്ള ഹുസൈൻ കുട്ടി മെമ്മോറിയൽ ട്രോഫി സുധീഷ് ( മർവ , മമ്പാട് ) ഏറ്റവും നല്ല സ്റ്റോപ്പർക്കുള്ള കാഞ്ഞിരാല മുബാറക് മെമ്മോറിയൽ ട്രോഫി യൂത്ത് ഇന്ത്യയുടെ റഫീഖ് എന്നിവരും നേടി.

publive-image

റിഫ അംഗീകൃത അമ്പയർമാർ നിയന്ത്രിച്ച മത്സരങ്ങൾക്ക് റഫീഖ് കുപ്പനത്ത് , സലിം കരുവ പ്പറമ്പൻ , നിസാർ കപ്പച്ചാലി , സുനിൽ പുള്ളിപ്പാടം , യൂനുസ് സലീം , നിസാർ മാനു , മുത്തലിബ് , ഇൻസാഫ് അലി (ഷിബു ) , ജലീൽ വളപ്പിൽ , ഉബൈദ് ചീരംതൊടിക , ജുറൈർ , നാസർ (നാണി ) സൽമാൻ കാഞ്ഞിരാല, ഹബീബ് പുള്ളിപ്പാടം , തൻവീർ അബ്ദുൽ മജീദ്.. ആസിഫ് ഉർകടവത്തു.. ജംഷി..നിസാബ് സലിം , ശിഹാബ് കെ, റാമിസ് , റിഷിൻ , ഷാനു , മൻസൂർ , ഹസ്സൻ , ബാപ്പു ,നിസാർ മമ്പാട് , മനോജ് ബാബു , അഫ്സൽ വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി

മെഗാ പ്രൈസ് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ അഫ്സൽവല്ലാഞ്ചിറ കൈമാറി. മർവ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റിൽ തന്നെ ചാമ്പ്യൻമാരാകാൻ കഴിഞ്ഞതിന് തങ്ങളെയും ടീമിനെയും പ്രോത്സാഹിപ്പിച്ച മർവ മെമ്പർമാർക്കും നാട്ടുകാർക്കും ടീം മാനേജർ ഷമീർ , നജീബ് PP എന്നിവർ നന്ദി പറഞ്ഞു ജീവകാരുണ്യ രംഗത്തു നിരവധി മാതൃകകൾ സൃഷ്‌ടിച്ച മർവ ഈ ടുർണമെന്റിൽ നിന്നും കിട്ടുന്ന ബാക്കി തുക ജീവകാരുണ്യരംഗത്തു ചിലവഴിക്കാനായി മാറ്റിവെക്കുമെന്നു വെൽഫെയർ വിങ് കൺവീനർ നൗഷാദ് ഇല്ലിക്കൽ , ട്രഷറർ സമീർ കരുവാടൻ എന്നിവർ അറിയിച്ചു*

Advertisment