മേരിമാതാ സീറോ മലബാർ ദേവാലയത്തിൽ ദുഃഖവെള്ളി ആചരിച്ചു

റെജി നെല്ലിക്കുന്നത്ത്
Saturday, April 3, 2021

ലുധിയാന: മേരിമാതാ സീറോ മലബാർ ദേവാലയത്തിൽ ദുഃഖവെള്ളി ആചരിച്ചു. ഫരീദാബാദ്-ഡെൽഹി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലിറ്റോ ചെറുവള്ളിൽ, ഫാ. ആൻറു എം.എസ്.റ്റി എന്നിവർ സഹകാർമ്മികരായിരുന്നു.

രാവിലെ 8.30 ന് ദേവാലയത്തിൽ വച്ച് പുത്തൻപാന വായനയോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന് ഈശോയുടെ പീഢാനുഭവ വായനയും അതിനുശേഷം കുരിശിന്റെ വഴിയോടുകൂടി നഗരം ചുറ്റി പ്രദക്ഷിണം നടത്തി. കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പ്രദക്ഷിണത്തിൽ ഇടവകാംഗങ്ങളും സിഎംസി ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർമാരും വിദ്യാർത്ഥികളുമടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു.

×