/sathyam/media/post_attachments/ZiJJ22RV99oX211Kc3Df.jpg)
പാലക്കാട്: കൊവിഡ് 19 രണ്ടാം തരംഗം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഹോരാത്രം പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന നിയമപാലകരായ പോലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം സന്നദ്ധ പ്രവർത്തനത്തിന് ഒരു ചെറു കൈതാങ്ങായി ഓള്‍ ഇന്ത്യാ വീരശൈവ സഭ.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനിലേക്ക് 1 മാസത്തിനുള്ളിൽ കഴിയുന്ന രീതിയിൽ മാസ്ക്, സാനിറ്റൈസർ എന്നിവ നൽകുവാൻ ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി തീരുമാനിച്ചതിന്റെ ഭാഗമായി സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നോർത്ത് പോലീസ് സ്‌റ്റേഷനിൽ സബ് ഇൻസ്പെക്ടർ അനുദാസ് കെയ്ക്ക് സംസ്ഥാന പ്രസിഡന്റ് മുരുകൻ.സി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് എന്നിവർ ചേർന്ന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നൽകി.
കൊവിഡ് പ്രതിരോധ, സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം തരംഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും, നിർധരരായ സമുദായ അംഗങ്ങൾക്ക് സാമ്പത്തിക സഹായവും, സാമൂഹ്യ അടുക്കതയിലേക്ക് അരിയും പല വ്യഞ്ജനങ്ങളും നൽകിയിരുന്നു.
കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന് സർക്കാറിനൊപ്പം സഭാ പ്രവർത്തകരും പങ്കാളികളാകണമെന്ന് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സി. മുരുകൻ, കെ ഗോകുൽ ദാസ്, സോമൻ തിരുനെല്ലായി, കുട്ടൻ കണ്ണാടി, എന്നിവർ നേതൃത്വം നൽകി.